Posts

വാഴത്തോപ്പ് സെൻ്റ്. ജോർജ്ജ് കത്തിഡ്രലിൽ തിരുനാൾ

വാഴത്തോപ്പ് സെൻ്റ് ജോർജ്ജ് കത്തിഡ്രലിൽ വി.ഗീവർഗീസിൻ്റെയും വി. സെബസ്ത്യനോസിൻ്റെയും പരിശുദ്ധ കന്യകാമറിയത്തിൻ്റെയും സംയുക്ത തിരുനാൾ 2024 ഏപ്രിൽ 19,20,21 (വെള്ളി, ശനി, ഞായർ) ദിവസങ്ങളിൽ നടക്കും . ഏപ്രിൽ 19ന് ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ വെകുന്നേരം 4 മണിക്ക് തിരുനാളിന് കെടിയേറ്റും തുടർന്ന് 4.20 കൂടി ലദീഞ്ഞ്, ആഘോഷപൂർവ്വകമായ വി. കുർബാന, നോവേന, സന്ദേശം റവ. ഫാ. സുബിൻ അക്കൂറ്റ് തുടർന്ന് 6 മണിയോടെ വാഴത്തോപ്പ് സെൻ്റ് മേരീസ് കപ്പേളയിലേക്ക് പ്രദക്ഷിണം തിരുനാൾ സന്ദേശം നൽകുന്നത് റവ. ഫാ. ജോൺസൺ ചെറുകുന്നേൽ 07.30യോടെ പ്രദക്ഷിണം തിരികേ പഉളിയിലേക്ക് തുടർന്ന് സമാപനാശീർവ്വാദം. 20 തിയതി ശനിയാഴ്ച്ച വൈകുന്നേരം 4 മണിക്ക് ലദീഞ്ഞ്, വാഴത്തോപ്പ് ഇടവകയിൽ നിന്നുള്ള വൈദികരുടെ കാർമികത്വത്തിൽ ആഘോഷപൂർവ്വകമായ വി. കുർബാന, നോവേന . സന്ദേശം നൽകുന്നത് റവ. ഫാ.സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ. തുടർന്ന് ആറ് മണിയോടെ തടിയമ്പാട് സെൻറ് ജോർജ് കപ്പേളയിലേക്ക് പ്രദക്ഷിണം തിരുനാൾ സന്ദേശം നൽകുന്നത് ശ്രീ. ജോർജ് കെ. സി. കോയിക്കൽ. എട്ടുമണിയോടെ പ്രദക്ഷിണം തിരികെ പള്ളിയിലേക്ക്. തുടർന്ന് സമാപന ആശിർവാദം. പിന്നീട് വാദ്യമേളപ്രകടനം. 21 തിയ...